
കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എത്രയും വേഗം മണ്ണെണ്ണ വിതരണം ചെയ്യാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് ആവശ്യപ്പെട്ടു. സിവിൽ സപ്ലൈസ് വഴി നൽകിവരുന്ന മണ്ണെണ്ണ നാലുമാസമായി നിലച്ചിരിക്കുകയാണ്. പുതിയ മണ്ണെണ്ണ പെർമിറ്റ് ലഭിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും മണ്ണെണ്ണ വിതരണം തുടങ്ങിയിട്ടില്ല. മത്സ്യഫെഡ് വഴി ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന് പോകുമ്പോൾ ചെലവിനുള്ള കാശ് പോലും ലഭിക്കാതെ തൊഴിലാളികൾ തിരികെ വരുന്ന അവസ്ഥയാണ്. കടഭാരം കൂടി ആത്മഹത്യാ വക്കിലാണ് തൊഴിലാളികൾ.