indian
എം.ഇ.എസ് എൻഞ്ചിനീയറിംഗ് കോളേജും ഐ. ഐ. ഐ. സി യുമായി ഒപ്പിട്ട ധാരണാ കരാർ കോളേജ് പ്രിൻസിപ്പൽ ഡോ. നജി,​ ഐ. ഐ. ഐ. സി ഡയറക്ടർ ബി. സുനിൽ കുമാർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു

ചാത്തന്നൂർ : കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ

കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന്റെ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളുടെ നടത്തിപ്പിന് കൊല്ലം എം.ഇ.എസ് എൻജിനീയറിംഗ് കോളേജും ചവറ ഐ.ഐ.ഐ.സിയും കരാറിൽ ഒപ്പ് വച്ചു. എം.ഇ.എസ് എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. എം. നജി, ഐ.ഐ.ഐ.സി ഡയറക്ടർ പ്രൊഫ. ഡോ. ബി സുനിൽകുമാർ എന്നിവർ ചേർന്ന് ധാരണാപാത്രത്തിൽ ഒപ്പുവച്ചു. പ്രൊഫ. ഡോ. അബി ബഷീർ, പ്രൊഫ. ബി.എൻ.ബുഷ്‌റ,പ്രൊഫ. നബീൽ മുഹമ്മദ് അസ്‌ലം,ഡോ.എ. സിനി, ഹാരിസ്മോൻ,കെ.സി. പ്രവീൺ,എസ്. അനുപ് , കെ.രാജീവൻ എന്നിവരും സന്നിഹിതരായിരുന്നു.