പരവൂർ : ബി.എസ്.എഫിൽ കോൺസ്റ്റബിളായി നിയമനം ലഭിച്ച പരവൂർ കുറുമണ്ടൽ - എ വിളയിൽ വീട്ടിൽ രാജേന്ദ്രൻ, യൂജിൻ ദമ്പതികളുടെ മകളായ ചിന്നുവിനെ യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചെയർമാൻ നെടുങ്ങോലം രഘു ഉപഹാരം നൽകി അനുമോദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഉണ്ണികൃഷ്ണൻ, പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി, യു.ഡി.എഫ് നിയോജകമണ്ഡലം സെക്രട്ടറി വിനോദ് പാരിപ്പള്ളി, പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻദാസ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ, മുൻസിപ്പൽ കൗൺസിലർ വിജയ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് ലാൽ, ദൃശ്യ സജീവ് തുടങ്ങിയവർ പങ്കെടുത്തു.