thaluk-
കൊല്ലം താലൂക്കുതല ബാലോത്സവത്തിന്റെ ഉദ്ഘാടനം കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി നിർവ്വഹിക്കുന്നു

കൊല്ലം: ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം താലൂക്കുതല ബാലോത്സവം കൂട്ടിക്കട ഗവ.ന്യൂ എൽ.പി.എസിലെ കെ.പി.എ.സി ലളിത നഗറിൽ ആരംഭിച്ചു. കഥകളി നടൻ കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അബൂബക്കർകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് അംഗം പദ്മകുമാർ, കൂട്ടിക്കട ന്യൂ.എൽ.പി.എസ് സീനിയർ അസിസ്റ്റന്റ് ബി.സിജ, ഗ്രാമപഞ്ചായത്ത് അംഗം ഉഷാകുമാരി എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് സമിതി കൺവീനർ ബിജു കുന്നുവിള സ്വാഗതവും ഉദയകുമാർ നന്ദിയും പറഞ്ഞു.

നാളെ നടക്കുന്ന സമാപന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൽ.ഷൺമുഖദാസ് സംസാരിക്കും.