കൊല്ലം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുക, ഗതാഗതമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി കൊല്ലം ഡിപ്പോയിൽ പ്രതിഷേധിച്ചു. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ ബസ് സ്റ്റാൻഡിന് മുന്നിൽ മന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം സമരം ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന സമിതി അംഗം ജമുൻ ജഹാംഗീർ, ജില്ലാ ജനറൽ സെക്രട്ടറി പി.അഖിൽ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ആർ.ശംഭു, ദീപുരാജ്, യു.ഗോപകുമാർ, ഗോകുൽ കരുവ, മണ്ഡലം പ്രസിഡന്റുമാരായ ശരത് മാമ്പുഴ, പ്രവീൺ,ഉണ്ണികൃഷ്ണൻ, അരുൺ പന്മന, അബിൻ, അഖിൽ കൈതപ്പുഴ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിനു, ബി.അനന്തൻ, നിഖിൽ കരുവ എന്നിവർ നേതൃത്വം നൽകി.