ja

കൊല്ലം: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ കൂടുതൽ ദുരിതത്തിലും ആത്മഹത്യയിലേക്കും നയിക്കുന്ന നടപടികളാണ് ഇന്ന് ജില്ലയിലും സംസ്ഥാനത്തൊട്ടാകെയും നടക്കുന്നതെന്ന് ഐ.എൻ.പി.എ ജില്ലാ കമ്മിറ്റി ആരോപിച്ചു. കൊവിഡും പ്രളയവും ഏറ്റുവാങ്ങിയ ജനങ്ങൾക്ക് ഉണ്ടായിരുന്ന തൊഴിലും ജീവിതവും നഷ്ടപ്പെടുകയും, പുതിയ തൊഴിൽ സാദ്ധ്യതകൾ അടയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബാങ്കുകൾ പലിശയും കൂട്ടുപലിശയും നോട്ടീസ് ഫീസും ചേർത്ത് വലിയ തുകകളാക്കി പ്രൈവറ്റ് ഏജൻസികളെ വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ സമ്പൂർണമായും സർക്കാർ ഏറ്റെടുക്കണമന്നും, ജപ്തി നടപടികൾക്ക് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.