അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്ത് പുതിയതായി നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെയും ഫ്രണ്ട് ഓഫിസിന്റെയും ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ പി.എസ്. സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യ പ്രഭാഷണം നടത്തി. നൂറ് ശതമാനം നികുതി പിരിച്ച ജീവനക്കാരെ കശുഅണ്ടി വികസന കർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് മനീഷ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, ജില്ലാ പഞ്ചായത്ത് അംഗം ബി. അംബികാകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. അജിത്ത്, ഷൈൻ ബാബു, വി.രാജി , ഡോൺ വി. രാജ്, വിവിധ കക്ഷി നേതാക്കളായ ഡി. വിശ്വസേനൻ, ലിജു ജമാൽ, ഏരൂർ സൂഭാഷ്, ഉമേഷ് ബാബു, ദുനൂബ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമനാ മുരളി, ശോഭ എസ്., സന്ധ്യാ ബിനു, ഏരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുമ്പോട് ഭാസി, ജി.അജയകുമാർ, അനൂ വിജയൻ, സുമൻ ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ സ്വാഗതവും സെക്രട്ടറി എ. നൗഷാദ് നന്ദിയും പറഞ്ഞു.