ഓടനാവട്ടം: വെളിയം പഞ്ചായത്ത് കളപ്പിലാ വാർഡിലെ ബി.ജെ.പി സ്ഥാനാർഥി അശ്വതി വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുടുംബ സംഗമ സമ്മേളനം നടത്തി.
ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവും നടനുമായ ജി. കൃഷ്ണകുമാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. വെളിയം മേഖലാ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ അനിൽ മാലയിൽ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ സെക്രട്ടറി വയയ്ക്കൽ സോമൻ, മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത് വിശ്വനാഥൻ, വിജയമോഹൻ, ശ്യാംകുമാർ, രവീന്ദ്രൻപിള്ള തിരുവട്ടൂർ, സാബുകൃഷ്ണ, പ്രസീതാ സേതു, പഞ്ചായത്ത് അംഗം ശ്രീലത, സ്ഥാനാർത്ഥി അശ്വതി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.