photo
Photo

ശാസ്താംകോട്ട : ശാസ്താംകോട്ട പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പും ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ നാലു ഹോട്ടലുകൾ പൂട്ടിച്ചു. പത്മാവതി ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടലും ആഞ്ഞിലിമൂട് ജംഗ്ഷന് സമീപമുള്ള 3 ഹോട്ടലും ആണ് അടച്ചുപൂട്ടാൻ നിർദേശിച്ചത്.

പഴകിയ ആഹാര സാധങ്ങൾ സൂക്ഷിക്കുകയും വൃത്തിഹീനമായ രീതിയിൽ ആഹാരം പാചകം ചെയ്തതിനുമാണ് ഹോട്ടലുകൾ പൂട്ടിച്ചത്. ശാസ്താംകോട്ട, പത്മാവതി ജംഗ്ഷൻ, ആഞ്ഞിലിമൂട് തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും ആണ് പരിശോധന നടന്നത്. കുടിവെള്ള സർട്ടിഫിക്കറ്റ്, ജീവനിക്കാർക്ക് ഹെൽത്ത്‌ കാർഡ്, ലൈസൻസ് എന്നിവ ഇല്ലാതെ പ്രവർത്തിച്ച വിവിധ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഓഫീസർമാരായ എസ്.മാനസ, ആശാദേവി, മുഹമ്മദ്‌ ഷ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.ഷിബു , സവീണ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ രാജേഷ്, ഹരികൃഷ്ണൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.