
മയ്യനാട് : പഞ്ചായത്തിൽ സി.കേശവൻ മെമ്മോറിയൽ കുടുംബ ആരോഗ്യകേന്ദ്രവും മയ്യനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി ഹോട്ടലുകൾ, കൂൾബാറുകൾ. ബേക്കറികൾ, മത്സ്യസ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധനനടത്തി. ഗുരുതര വീഴ്ചകണ്ടെത്തിയ മത്സ്യസ്റ്റാളിനും ഹോട്ടലിനു നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതയും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലും പ്രവർത്തിച്ച മയ്യനാട് കൊട്ടിയം, ഉമയനലൂർ ടൗണിലെ ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ നിന്ന് പഴകിയ പൊറോട്ടയും കേടായ ഭക്ഷണ സാധനങ്ങളും ഉപയോഗിച്ച പഴകിയ എണ്ണയും കണ്ടെത്തി. ദുർഗ്ഗന്ധം വമിക്കുന്ന ഫ്രീസറിലാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ അധികവും സൂക്ഷിച്ചിരുന്നത്. അടുക്കളയും പരിസരവും വൃത്തിഹീനമാണ്. ഈ സാഹചര്യത്തിൽ 1,000 രൂപ പിഴ ചുമത്തി. പരിശോധനയിൽ ഹെൽത്തൂപ്പർ വൈസർ അബ്ദുൾ ഹസ്സൻ മേൽനോട്ടത്തിൽ മയ്യനാട് ഹെൽത്ത് ഇൻസ്പെക്ടർ റജിചന്ദ്രൻ ജുനിയർ സന്തോഷ്ഘാൻ, ശ്രീകുമാരി, സജിൻ, പഞ്ചായത്തു ക്ലർക്ക് ഷിബികുമാർ എന്നിവർ പക്കെടുത്തു. പരിശോധന തുടരുമെന്ന് മയ്യനാട് ലോക്കൽ പബ്ളിക്ക് ഹെൽത്ത് അതോറിട്ടിയും മെഡിക്കൽ ഓഫീസറുമായ ഡോ.സലീല ദേവി പറഞ്ഞു.