photo
യു. കെ. എഫ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ ഡാൻസ് ക്ലബിന്റെയും സാംസ്‌കാരിക സമ്മേളനത്തിന്റെയും ഉദ്ഘാടനം നടൻ സുരാജ് വെഞ്ഞാറമൂട് നിർവഹിക്കുന്നു

പാരിപ്പള്ളി : പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനീയറിംഗ്

ആൻഡ് ടെക്‌നോളജിലെ ഡാൻസ് ക്ലബിന്റെ ഉദ്ഘാടനം നടൻ സുരാജ് വെഞ്ഞാറമൂട് നിർവഹിച്ചു. യു.കെ.എഫ് എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

സംവിധായകൻ ഡിജോ ജോസ് ആന്റണി, നടൻ ധ്രുവൻ, പ്രിൻസിപ്പാൾ ഡോ. ഇ.ഗോപാലകൃഷ്‌ണ ശർമ്മ, ഡീൻ ഡോ.

എം.ജയരാജ്, വൈസ് പ്രിൻസിപ്പാൾ വി.എൻ.അനീഷ്, പി.ടി.എ രക്ഷാധികാരി എസ്‌.സുന്ദരേശൻ എന്നിവർ സംസാരിച്ചു.

ഡാൻസ് ക്ലബ്‌ കോ - ഓർഡിനേറ്റർ പ്രൊഫ. സുജിത് ചെല്ലപ്പൻ, സ്റ്റുഡന്റ്സ് കോ - ഓർഡിനേറ്റർമാരായ എൻ. ഇജാസ്, ഫാത്തിമ അൻവർ, മുഹമ്മദ്‌ റാസീൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന്

സാംസ്കാരിക സമ്മേളനവും വിദ്യാർത്ഥികളുടെ

കലാപരിപാടികളും നടന്നു.