raveendran-v-84-new

കൊല്ലം: ഇരവിപുരം സ്നേഹനഗർ - 24 സജിതാലയത്തിൽ വി. രവീന്ദ്രൻ (റിട്ട. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഗവ. സെക്രട്ടേറിയറ്റ്, 84) നിര്യാതനായി. മുൻ മന്ത്രിമാരായ ടി.കെ. ദിവാകരൻ, കെ. പങ്കജാക്ഷൻ എന്നിവരുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗമായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: റിട്ട. അദ്ധ്യാപിക എൽ. രാജകി. മക്കൾ: സജിത (അസി. മാനേജർ, കനറാ ബാങ്ക്, പുനലൂർ), പ്രൊഫ. ആർ. പ്രശാന്ത് (പോണ്ടിച്ചേരി യൂണിവേഴ്സിറ്റി), ആർ. പ്രിജു (ഡെപ്യൂട്ടി മാനേജർ, നാഷണൽ ഇൻഷുറൻസ്, കൊച്ചി). മരുമക്കൾ: സി. ദിലീപ്കുമാർ (എച്ച്.എസ്.ടി, വെള്ളമണൽ), ആർ. ശ്രീജ (അസി. പ്രൊഫസർ, മഹാരാജാസ് കോളേജ്, എറണാകുളം), ആരതി ശശി (ഡെപ്യൂട്ടി മാനേജർ, നാഷണൽ ഇൻഷ്വറൻസ്, പാലാരിവട്ടം).