പരവൂർ : ബി.എസ്.എഫിൽ കോൺസ്റ്റബിളായി നിയമനം ലഭിച്ച
പരവൂരിന്റെ അഭിമാനം ചിന്നുവിനെ യൂത്ത് കോൺഗ്രസ് പരവൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. പരവൂർ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ വിജയ് പരവൂർ, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സുധീർ കുമാർ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അലീൻ പരവൂർ എന്നിവർ സന്നിഹിതരായിരുന്നു.