election

കൊല്ലം: ജില്ലയിലെ ആറ് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മിഷനിംഗ് ജോലികൾ ഗ്രാമപഞ്ചായത്ത് വരണാധികാരികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പൂർത്തീകരിച്ചു.

17ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 18ന് രാവിലെ 10ന്. ആറ് വാർഡുകളിലായി 8583 പേർ വോട്ട് രേഖപ്പെടുത്തും.

പുരുഷന്മാർ - 3964

സ്ത്രീകൾ - 4619

സ്ഥാനാർത്ഥികൾ - 20

ക്ലാപ്പന കിഴക്ക് വാർഡ്

സ്ഥാനാർത്ഥികൾ - 3

ആകെ വോട്ടമാർ - 1420

ശൂരനാട് വടക്ക് സംഗമം വാർഡ്

സ്ഥാനാർത്ഥികൾ - 3

ആകെ വോട്ടർമാർ ​- 1330

കഴുതുരുട്ടി വാർഡ്

സ്ഥാനാർത്ഥികൾ - 4

ആകെ വോട്ടർമാർ - 1147

വെളിയം കളപ്പില വാർഡ്

സ്ഥാനാർത്ഥികൾ - 3

ആകെ വോട്ടർമാർ - 1645

പെരിനാട് നാന്തിരിക്കൽ വാർഡ്

സ്ഥാനാർത്ഥികൾ - 3

ആകെ വോട്ടർമാർ - 1503

വെളിനല്ലൂർ മുളയറച്ചാൽ വാർഡ്

സ്ഥാനാർത്ഥികൾ - 4

ആകെ വോട്ടർമാർ - 1538