
കൊല്ലം: താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും ജില്ലയിലെ കലാകാര കൂട്ടായ്മയുടേയും നേതൃത്വത്തിൽ കൊല്ലം പബ്ലിക്ക് ലൈബ്രറിയിൽ നടന്നുവന്ന കുട്ടികളുടെ ചിത്ര, ശില്പപഠനക്കളരി 'വരയും കുറിയും കുട്ടിക്കൂട്ടം' സമാപിച്ചു. കുഞ്ഞു കൈകളിൽ കളിമൺ ശില്പങ്ങളും ചിത്രങ്ങളും വിടർന്നുവന്നത് മാതാപിതാക്കൾക്ക് നവ്യാനുഭവമായി. സമാപനയോഗം ഡെപ്യുട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. കലാ അദ്ധ്യാപർക്കും കുട്ടികൾക്കും അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ ആശ്രാമം സന്തോഷ്, രാമചന്ദ്രൻ അശ്വനി, ഷിയാസ് ഖാൻ, വസന്തകുമാരി എന്നിവർ സംസാരിച്ചു.