അഞ്ചൽ: ഏരൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ദി സിറ്റിസൺ 2022 സമ്പൂർണ ഭരണഘടനാ സാക്ഷരതാ കാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ഏരൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായി. മുൻ മന്ത്രി അഡ്വ. കെ. രാജു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് പ്രദീപ് കണ്ണങ്കോട്, നെട്ടയം തുളസി തുടങ്ങിയവരെ ജില്ലാപഞ്ചായത്ത പ്രസിഡന്റ് അനുമോദിച്ചു. പതിനഞ്ച് സെനറ്റർമാർക്കുള്ള ഐ.ഡി. കാർഡ് വിതരണം മുൻമന്ത്രി കെ. രാജു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അംബികാ കുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജി. അജിത്, ഷൈൻ ബാബു, വി.രാജി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ഗണേഷ്, സുജിതാ അജി, അഞ്ജു, ഡോൺ വി. രാജ്, അജിമോൾ, മഞ്ജുലേഖ, ഫൗസിയ ഷംനാദ്, ഷീനാ കൊച്ചുമ്മൻ, പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.