vyapari-
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിക്കോട് യൂണിറ്റ് സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിക്കോട് യൂണിറ്റ് സമ്മേളനവും തിരഞ്ഞെടുപ്പും കരിക്കോട് വ്യാപാര ഭവനിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് എൻ.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ദേവദാസ് മുഖ്യഅതിഥിയായ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാജനറൽ സെക്രട്ടറി ജി.ഗോപകുമാർ, എസ്.കബീർ, ബി.രാജീവ്, ഡോ.കെ.രാമഭദ്രൻ, എ.അൻസാരി, നേതാജി ബി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി എൻ.രാജീവ് ( പ്രസിഡന്റ് ), എൽ.ശിവപ്രസാദ്, എസ്.സുധീർ, സി.സത്യശീലൻ ( വൈസ് പ്രസിഡന്റുമാർ), കെ.രാധാകൃഷ്ണൻ (ജനറൽ സെക്രട്ടറി ), എം.ഹാരിസ് ലാൽ, എ.ജെ. ജമീൽലാൽ (സെക്രട്ടറിമാർ), ആർ.ചന്ദ്രശേഖരൻ നായർ (ട്രഷറർ ), വി.രാജീവ് ( യൂത്ത് വിംഗ് പ്രസിഡന്റ് )എന്നിവരെ തിരഞ്ഞെടുത്തു.