കൊല്ലം : നാഷണൽ സർവീസ് സ്കീം മുൻ റീജിണൽ ഡയറക്ടർ ജി.പി. സജിത് ബാബു അനുസ്മരണവും അവാർഡ് ജേതാക്കളെ അനുമോദിക്കലും ശ്രീ നാരായണ വനിതാകോളേജ് പ്രിൻസിപ്പാൾ ഡോ.ആർ.സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഡെപ്യുട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു.
കേരള യൂണിവേഴ്സിറ്റി പ്രോഗ്രാം കോ - ഓർഡിനേറ്റർ പ്രൊഫ. ഡോ. എ. ഷാജി മുഖ്യപ്രഭാഷണം നടത്തി. കേരള യുണിവേഴ്സിറ്റി സെനറ്റ് അംഗങ്ങളായ ഡോ.എസ്. ശേഖരൻ, എസ്. ഷാജിത എന്നിവർ സംസാരിച്ചു. എൻ എസ്. എസ് ജില്ല കോ - ഓർഡിനേറ്റർ ഡോ.ജി.ഗോപകുമാർ സ്വാഗതവും എസ്.എൻ വനിതാകോളേജ് പ്രോഗ്രാം ഓഫീസർ ഡി.ദേവിപ്രിയ നന്ദിയും പറഞ്ഞു. പോഗ്രാം ഓഫീസർമാരായ തേജസ് നമ്പൂതിരി, ജോൺ ഈപ്പൻ, ഡോ.മനേഷ്, ഡോ. ജയലക്ഷ്മി, ഷിജോ, ഡോ.ഷാജി, സുശാന്ത്, ആശ,ഡോ. ലത, ആദർശ്, ക്ലിന്റൺ, മെറീന മൈക്കിൾ, സോന ജി. കൃഷ്ണൻ, ഡിറ്റു അലക്സ് എന്നിവർ സംസാരിച്ചു. വോളന്റിയർമാരായ ആർ. ജെ. അശ്വിത, ദേവകി, ഗെയ്റ്റി, ഹസിത, ബുഷറ എന്നിവർ നേതൃത്വം നൽകി.