കൊല്ലം: കൊവിഡാനന്തരം രൂക്ഷമായ വായ്പ കുടിശിഖ അടക്കം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ സഹായിക്കാനോ സംരക്ഷിക്കാനോ സർക്കാർ തയ്യാറാകാത്തത് പ്രതിക്ഷേധാർഹമാണന്ന് പ്രമുഖ സഹകാരിയും ഐ.എൻ.ടി.യു.സി നേതാവുമായ എൻ.അഴകേശൻ അഭിപ്രായപ്പെട്ടു.
ഇരവിപുരം സർവ്വീസ് സഹകരണബാങ്ക് ജീവനക്കാർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
മാനേജ്മെന്റ് പരിശീലകൻ പാട്രിക് എം.കല്ലട നേതൃത്വം നൽകി.
ബാങ്ക് ഡയറക്ടർമാരായ ജി.ആർ.കൃഷ്ണകുമാർ, വി.പി.മോഹൻ കുമാർ , എ.കമറുദീൻ, എസ്.കണ്ണൻ, സി.കിഷോർകുമാർ, കെ.ബാബു, വി. എസ്. ശ്രീജ, എസ്. ജീജാഭായ്, ബാങ്ക് സെക്രട്ടറി റാണി ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.