കുന്നത്തൂർ : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം രണ്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സുധികുമാറിന്റെ സ്വീകരണ യോഗ സമപന സമ്മേളനം മറ്റത്ത് ജംഗ്ഷനിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ, കെ.സുകുമാരപിള്ള, ഇടവനശ്ശേരി സുരേന്ദ്രൻ,പി.കെ.രവി, ഗോകുലം അനിൽ, പി.എം. സെയ്ദ്, തുണ്ടിൽ നിസാർ, ദിനേശ് ബാബു, അനുതാജ്, ശൂരനാട് വാസു, അശോകൻ പിള്ള, സരസ്വതിഅമ്മ,സജീന്ദ്രൻ, സന്ദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.