പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട്ട് അരണ്ടലിൽ പട്ടാപ്പകൽ കാട്ടാന ഇറങ്ങിയത് തോട്ടം തൊഴിലാളികളെ ആശങ്കയിലാക്കുന്നു. ഇന്നലെ രാവിലെ അമ്പനാട് എസ്റ്റേറ്റിലെ അരണ്ടൽ ഡിവിഷനിലെ മസ്തൂർ ഓഫീസിന് സമീപത്താണ് ഒറ്റയാൻ ഇറങ്ങിയത്. തോട്ടം തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്ന് ആന സമീപത്തെ വനത്തിൽ കയറി പോയി.