കടയ്ക്കൽ : സി.ഐ.ടി. യു ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാതല മെമ്പർഷിപ്പ് കാർഡിന്റെ വിതരണ യോഗവും ഓട്ടോ വൈപ്‌സ് സന്നദ്ധസേനയുടെ ഉദ്ഘാടനവും കടയ്ക്കൽ ടാക്‌സി സ്റ്റാൻഡിൽ സി. പി. എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ നിർവഹിച്ചു. . ഓട്ടോ തൊഴിലാളി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് അദ്ധ്യക്ഷനായി. അസോസിയേഷൻ ഏരിയാ സെക്രട്ടറി എ.എസ്. ഷൈജു സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എം .എ. രാജഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ മെമ്പർഷിപ്പ് കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. ചികിത്സാ ധനസഹായ വിതരണം സി.പി. എം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.വിക്രമൻ നിർവഹിച്ചു. സി.പി. എം ഏരിയാ
സെക്രട്ടറി എം.നസീർ, അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.എസ്. ബിജു ,മോട്ടോർ ഫെഡ
റേഷൻ സംസ്ഥാന സെക്രട്ടറി എം.എസ്. മുരളി, കരകുളം ബാബു, വി.സുബ്ബലാൽ,ടി.ആർ.തങ്കരാജ്, ടി.എസ്. പ്ര
ഫുല്ലഘോഷ്, സി.ദീപു, എം.ഹക്കിം തുടങ്ങിയവർ സംസാരിച്ചു.