കൊട്ടാരക്കര: വൈ.എം.സി.എ പുനലൂർ സബ് റീജിയന്റെ നേതൃത്വത്തിൽ നടന്ന മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം കുളത്തൂപ്പുഴ വൈ.എം.സി.എ ഹാളിൽ മുൻ ദേശീയ നിർവാഹക സമിതിഅംഗം കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ കെ.കെ. അലക്സാണ്ടർ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ഡോ.എബ്രഹാം മാത്യു, ജനറൽ കൺവീനർ ബിനു ജോൺ, കുളത്തൂപ്പുഴ വൈ.എം.സി. എ പ്രസിഡന്റ് ഏഴംകുളം രാജൻ, സെക്രട്ടറി സാനുജോർജ്, കെ.ബാബുക്കുട്ടി, സി.പി.ശാമുവേൽ, കുര്യാക്കോസ്, എം.ഗീവർഗീസ്, സുബീഷ് ജോർജ് എന്നിവർ സംസാരിച്ചു.