ഓച്ചിറ: എസ്.എൻ.ഡി.പി യോഗം വയനകം 3047-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി വയനകം ശശിധരൻ സ്വാഗതം പറഞ്ഞു. ശാഖാ പ്രസിഡന്റ് ആർ. സദാശിവൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്. ഗീതാകുമാരി, മിനി പൊന്നൻ, പ്രേമചന്ദ്രൻ കാഞ്ഞിരക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.പി. ഓംപ്രകാശ് നന്ദി പറഞ്ഞു.