nl
ചങ്ങൻകുളങ്ങര-വള്ളികുന്നം റോഡിൽ ബി.ജെ.എസ്.എം മത്തിൽ എച്ച്.എസ്.എസിന് മുന്നിൽ രൂപപ്പെട്ട അപകട കുഴി

തഴവ: ചങ്ങൻകുളങ്ങര- വള്ളികുന്നം റോഡിൽ ബി.ജെ.എസ്.എം മഠത്തിൽ എച്ച് .എസ് .എസിന് സമീപമുള്ള റോഡിലെ കുഴി അപകടക്കെണിയാവുന്നു. രാത്രിയിൽ ഇതുവഴി വരുന്ന മിക്ക വാഹനങ്ങളും അപകടത്തിൽ പെടുന്നത് പതിവാണ്. നൂറ് കണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ കടന്നു പോകുന്ന റോഡ് അടിയന്തര അറ്റകുറ്റപ്പണികൾക്ക് വിധേയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.