കുന്നിക്കോട് : സി.പി.ഐ ഇളമ്പൽ ലോക്കൽ സമ്മേളനം ദേശീയ കൗൺസിലംഗം അഡ്വ. എൻ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവംഗം ജി.ആർ.രാജീവൻ, സെക്രട്ടേറിയറ്റംഗങ്ങളായ ആർ.അജികുമാർ, എം.അജിമോഹൻ, ബി.അജിത്കുമാർ, പി.പ്രസാദ്, സി.കെ.സുരേഷ്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ അജിതാ സുരേഷ്, എം.ഗിരീഷ് എന്നിവർ സംസാരിച്ചു. ഹുസൈൻ, ബിജി രാജു, എച്ച്.കെ.ആർ.ഷംസുദ്ദീൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനങ്ങൾ നിയന്ത്രിച്ചു. എം.ഗിരീഷ് പ്രവർത്തന റിപ്പോർട്ടും കെ.ജി.വിനു രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി എം.ഗിരീഷിനെ തിരഞ്ഞെടുത്തു.