photo
കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അഞ്ചൽ ഉപജില്ലയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന അദ്ധ്യാപക‌ർക്കുള്ള യാത്രയയപ്പ് സമ്മേളനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. സക്കീ‌ർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) അഞ്ചൽ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എബിൻ വർഗ്ഗീസ് അദ്ധ്യക്ഷനായി. കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി വൈ. നാസറുദ്ദീൻ, പ്രസിഡന്റ് വി.എൻ. പ്രേംനാഥ്, എ. ഹാരിസ്, എ.ഇ. ഷാഹുൽ ഹമീദ്, എസ്.സുഫത്ത് , ദീപു ജോർജ്ജ്, ജഗദീഷ് ബൈജു, സി.ടി. ലൂക്കോസ്, കെ.എം.മുഹമ്മദ് ഷാഫി , സുമീഷ് ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.