പുനലൂർ: എസ്.എൻ.ഡി.പിയോഗം മഹാകവി കുമാരനാശാൻ മെമ്മോറിയൽ 2837-ാം നമ്പർ പ്ലാത്തറ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ബി.സുപരാജൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ജി.ബൈജു,യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, ശാഖ സെക്രട്ടറി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി ബി.സുപരാജൻ( പ്രസിഡന്റ്), വി.സോമരാജൻ (വൈസ് പ്രസിഡന്റ്), വി.പ്രകാശ്(സെക്രട്ടറി) മൃണാൾ സത്യൻ(യൂണിയൻ പ്രതിനിധി)എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.