കൊല്ലം: എസ്. എൻ. ഡി. പി യോഗം പത്തനംതിട്ട യൂണിയന്റെയും വനിതാ സംഘത്തിന്റെയും യൂത്ത്മൂവ്മെന്റിന്റെയും ആഭിമുഖ്യത്തിൽ മികച്ച അദ്ധ്യാപികക്കുള്ള ദേശീയ പുരസ്കാര ജേതാവും കവയിത്രിയുമായ രശ്മിരാജിനെ ആദരിച്ചു. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ടി. പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ പി. കെ. പ്രസന്നകുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, യൂണിയൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ. ആർ. സലീലനാദ്, കൺവീനർ ഹരിലാൽ വനിതാ സംഘം വൈസ് പ്രസിഡന്റ് എസ്. എസ്.ദിവ്യ, , ട്രഷറർ രജിതഹരി എന്നിവർ പങ്കെടുത്തു.