പത്തനാപുരം : എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ പിറവന്തൂർ മേഖല സമ്മേളനം യോഗം കൗൺസിലർ പി.ടി. മന്മഥൻ. ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആദം കോട് കെ ഷാജി അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗവും മേഖല സമ്മേളന സ്വാഗത സംഘം ചെയർമാനുമായ പിറവന്തൂർ ഗോപാലകൃഷ്ണൻ സംഘടനാ സന്ദേശം നല്കി. യൂണിയൻ സെക്രട്ടറി ബി.ബിജു സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ , യോഗം ഡയറക്ടർ ബോർഡ് അംഗം എം. എം. രാജേന്ദ്രൻ , യൂണിയൻ കൗൺസിലർമാരായ ബി. കരുണാകരൻ, എസ്.ശശി പ്രഭ , റിജു വി.ആമ്പാടി, യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ ബിനു സുരേന്ദ്രൻ , മഞ്ചേഷ്, അനീത് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ വി.ജെ.ഹരിലാൽ നന്ദി പറഞ്ഞു.