nethaji-library-photo
കൊല്ലം താലൂക്കുതല ബാലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മയ്യനാട് പഞ്ചായത്ത് സമിതി അംഗങ്ങൾ

കൊല്ലം: കൊല്ലം താലൂക്കുതല ബാലോത്സവം കൂട്ടിക്കട ഗവ.ന്യൂ എൽ.പി. എസിൽ സമാപിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ മയ്യനാട് പഞ്ചായത്ത് സമിതി കഥകളി ആചാര്യൻ മയ്യനാട് കേശവൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറി ഏറ്റവും കൂടുതൽ പോയിന്റുകൾക്കുള്ള ട്രോഫി നേടി.

ബാലോത്സവത്തിന്റെ സമാപനസമ്മേളനം മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. അബൂബക്കർ കുഞ്ഞ് അദ്ധ്യക്ഷത വഹിക്കുകയും ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം സിനികുമാർ, ഗ്രാമപഞ്ചായത്ത് അംഗം ഉഷാകുമാരി എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൽ. ഷൺമുഖദാസ് സ്വാഗതവും ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് സമിതി കൺവീനർ ബിജു കുന്നുവിള നന്ദിയും പറഞ്ഞു.