ചവറ: സി.പി.ഐ ചവറ വെസ്റ്റ് ലോക്കൽ പ്രതിനിധി സമ്മേളനം കമലമ്മ ടീച്ചർ നഗറിൽ (പുതുക്കാട് എൻ.എസ്.എസ് കരയോഗ ഹാൾ) നടന്നു. മുതിർന്ന അംഗം ഭുവനചന്ദ്രൻ പതാക ഉയർത്തി. ജയപ്രകാശ്, സരിത,അനൂപ് അബ്ബാസ് എന്നിവരുടെ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം ദീപയും അനുശോചന പ്രമേയം നൗഷാദ് വെട്ടിക്കാടനും അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ജി.ലാലു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കുളങ്ങര വരദരാജൻ സ്വാഗതം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ. ഷിഹാബ്, മണ്ഡലം സെക്രട്ടറി പി.ബി.രാജു, ജില്ലാ കൗൺസിൽ അംഗം എസ്.വത്സലകുമാരി, മണ്ഡലം അസി.സെക്രട്ടറി അനിൽ പുത്തേഴം, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.എ. തങ്ങൾ, ഷാജി.എസ്. പള്ളിപ്പാടൻ, വി. ജ്യോതിഷ്കുമാർ, പി.ബി.ശിവൻ, ആർ. മുരളി , എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണു വേണുഗോപാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി കുളങ്ങര വരദരാജനെയും അസി.സെക്രട്ടറിയായി പ്രവീൺ തട്ടാശ്ശേരിയെയും തിരഞ്ഞെടുത്തു.