കൊല്ലം: മുൻകേന്ദ്രമന്ത്രിയും എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായിരുന്ന ഹെൻട്രി ഓസ്റ്റിൻ വിസ്മരിക്കാൻ കഴിയാത്ത നേതാവാണെന്ന് കെ.പി.സി.സി
ഒ.ബി.സി വിഭാഗം ജില്ലാപ്രസിഡന്റ് അഡ്വ.എസ്.ഷേണാജി അഭിപ്രായപ്പെട്ടു. കെ.പി.സി.സി ഒ.ബി.സി വിഭാഗം കൊല്ലം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ച
ഹെൻട്രി ഓസ്റ്റിൻ, അധികാരത്തിന്റെ പിന്നാലെ പോകാത്ത നേതാവായിരുന്നു. മരണംവരെ കോൺഗ്രസിനെ തള്ളിപ്പറയാതെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചു. അധികാരത്തിന് പിന്നാലെ പായുന്ന യുവതലമുറ അദ്ദേഹത്തെ കണ്ടു പഠിക്കണമെന്നും ഷേണാജി പറഞ്ഞു.
ഒ.ബി.സി വിഭാഗം സംസ്ഥാനജനറൽ സെക്രട്ടറി അഡ്വ.എമഴ്സൺ മുഖ്യപ്രഭാഷണം നടത്തി. എസ്.എഫ്. യേശുദാസ്, ബൈജുപുരുഷോത്തമൻ, ആൻസിൽപോയ്ക, ഗോപി മെനമ്പള്ളി, ജോസഫ് മണ്ണാശേരി, സാബുശിവദാസൻ, അർജുനൻ, പുഷ്പരാജൻ, സുരേഷ്പ്പണിക്കർ. അർജുനൻ എന്നിവർ സംസാരിച്ചു.