phot
മാത്ര സ്വദേശിയുടെ വീടിനോട് ചേർന്ന സംരക്ഷണ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞ് വീണ നിലയിൽ

പുനലൂർ: കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു വീഴുകയും ക്ഷേത്ര മുറ്റത്തു വെള്ളം കയറുകയും ചെയ്തു. കരവാളൂർ പഞ്ചായത്തിലെ മാത്ര മുട്ടറമുക്ക് വരയടി കോണത്ത് വീട്ടിൽ രതീഷിന്റെ വീടിനോട് ചേർന്ന കരിങ്കല്ലിൽ കെട്ടി ഉയർത്തിയ സംരക്ഷണ ഭിത്തിയാണ് പൂർണമായും തകർന്ന് നിലം പൊത്തിയത്. പാതയോരത്ത് നിന്ന് പത്ത് അടി ഉയരത്തിലുള്ള വീടിന് രണ്ട് വർഷം മുമ്പ് പത്ത് അടി ഉയരത്തിലും 30 അടി നീളത്തിലും കെട്ടി ഉയർത്തിയ ഭിത്തിയാണ് വീണത്. പഞ്ചായത്തിന്റെ കുടിവെളള പദ്ധതിക്കായി ഒരാഴ്ച മുമ്പ് സംരക്ഷണ ഭിത്തിയോട് ചേർന്ന് കുഴിയെടുത്ത് പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. ഇത് കാരണമാണ് സംരക്ഷണ ഭിത്തി മഴയത്ത് ഇടിഞ്ഞ് വീഴാൻ മുഖ്യ കാരണമെന്ന് വീട്ടുടമ ആരോപിച്ചു.