കുന്നത്തൂർ : മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 49.94 കോടി രൂപയുടെ അംഗീകാരം ലഭിച്ചു. ആർ.ഒ.ബിയുടെ റെയിൽവേ അറേഞ്ച്മെന്റ് ഡ്രോയിംഗ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. കിഫ്ബി അനുവദിക്കുന്ന തുക ഉപയോഗിച്ച് 534 മീറ്റർ നീളത്തിൽ മൂന്ന് സ്പാൻ അലൈൻമെന്റിലുള്ള ടി.പി.ആർ ആണ് സമർപ്പിച്ചിട്ടുള്ളത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല

യാത്രാദുരിതം തീരും

തിരക്കേറിയ ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡിൽ മേൽപ്പാലമില്ലാത്തത് യാത്രക്കാർക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. കരുനാഗപ്പള്ളി കുന്നത്തൂർ താലൂക്കുകളിലെ യാത്രക്കാർക്ക് മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിൽ കുടുങ്ങി മണിക്കൂറുകളാണ് നഷ്ടമാകുന്നത്. മൈനാഗപ്പള്ളി പഞ്ചായത്തിന്റെ പരിധിയിൽ ചെറിയ ദൂരവ്യത്യാസത്തിനിടയിൽ മാത്രം ആറ് ലെവൽ ക്രോസുകളാണുള്ളത്.

പദ്ധതിയുടെ ടി.പി.ആർ അനുമതി ലഭിച്ചാൽ ഉടൻ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കും.

വൈ.എ മുഹമ്മദ് അൽത്താഫ്

പ്രോജക്ട് എൻജിനീയർ

സ്ഥലം വിട്ടുകൊടുക്കുന്ന ഉടമകളുടടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം എത്രയും പെട്ടെന്ന് വിളിച്ച് ചേർക്കും. ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന റോഡിലെ മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിന്റെ പൂർത്തീകരണം എത്രയും പെട്ടെന്ന് സാദ്ധ്യമാക്കും.

കോവൂർ കുഞ്ഞുമോൻ

എം.എൽ.എ