കുന്നത്തൂർ : മൈനാഗപ്പള്ളി കാബോദ് ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ യുവജനവേദി രൂപികരണവും മുതിർന്ന നഴ്സുമാരെ (റിട്ട.) ആദരിക്കലും സംഘടിപ്പിച്ചു. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി.പി.സത്യദാസ് അദ്ധ്യക്ഷനായി. .സെക്രട്ടറി കെ.സി.ഷിബു സ്വാഗതം പറഞ്ഞു. ആർട്ടിസ്റ്റ് അമ്പിളി ,പി.സി.ജോസഫ് , കെ.സി.ദാസ്, ലിസി കോശി ,സാറാമ്മ ജോൺ ,ആനി വർഗ്ഗീസ്, സുബി സജിത്ത്, അജയ് ജോസ് , മിനി ജയിംസ് ,ജീന എന്നിവർ നേതൃത്വം നൽകി.