കൊല്ലം: കേരള വാട്ടർ അതോറിറ്റി പെൻഷണേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം 18ന് രാവിലെ 9.30ന് കൊല്ലം പബ്ളിക് ലൈബ്രറി ഹാളിൽ നടക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ. കുമാരപിള്ള അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി എസ്.രവീന്ദ്രൻ റിപ്പോർട്ടും ട്രഷറർ എൻ.രാജേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും.