sidhardha-

കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പള്ളിമൺ സിദ്ധാർത്ഥ ഗ്രീൻ കാമ്പസിൽ നടന്ന ബുദ്ധപൂർണിമ ആഘോഷം തെക്കേ ഇന്ത്യയിലെ പ്രശസ്ത ബൗദ്ധ ദാർശനികനും എഴുത്തുകാരനുമായ പ്രബോധജ്ഞാന ഉദ്ഘാടനം ചെയ്തു.
കപിലവസ്തുവിലെ രാജകുമാരന്റെ ത്യാഗപൂർണമായ ജീവിതം ഏഷ്യയുടെ പ്രകാശമായ കഥ അദ്ദേഹം കുട്ടികൾക്ക് വിവരിച്ചുനൽകി. ജില്ലയിലെ ഇതര ബുദ്ധ സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു. ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ സ്വാഗതവും പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് അംഗം കെ.ഉണ്ണിക്കൃഷ്ണൻ 35 വിദ്യാർത്ഥികൾക്കുള്ള സൗജന്യ പാഠപുസ്തക വിതരണം നിർവഹിച്ചു.