പരവൂർ: വിമുക്തഭട ഭവൻ മൂന്നാം വാർഷികം, കുടുംബ വാർഷികം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവ 22 ന് കോട്ടപ്പുറം ഗവ. എൽ.പി സ്കൂളിൽ നടക്കും. രാവിലെ 9 ന് അമർ ജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന, 9.30ന് ആസ്ഥാന മന്ദിരത്തിൽ പതാക ഉയർത്തൽ, 10 ന് ജി.ദേവരാജൻ ഗാനാർച്ചന, 11 ന് പൊതുസമ്മേളനം കെ.എസ്.ഇ.എസ്.എൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സതീഷ് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വി.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ.ശ്രീധരൻ നായർ സംസാരിക്കും. കുടുംബസംഗമം ഉദ്‌ഘാടനം പരവൂർ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ നിർവഹിക്കും. പി.സതീഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. എസ്.ശ്രീലാൽ, സ്വർണമ്മ സുരേഷ്, തുളസീ ശങ്കർ, ദേവി പിള്ള എന്നിവർ സംസാരിക്കും. മുതിർന്ന അംഗങ്ങളെ മുൻ യൂണിറ്റ് പ്രസിഡന്റ് വി.ജി.നായർ, യൂണിറ്റ് മഹിളാ പ്രസിഡന്റ് എസ്.സുലോചന ദേവി, ശാന്ത തിലകൻ എന്നിവർ ആദരിക്കും. യൂണിറ്റ് സെക്രട്ടറി കെ.ശരത് ചന്ദ്രൻ പിള്ള സ്വാഗതവും സി.എസ്.രവികുമാർ നന്ദിയും പറയും.