prof

കൊല്ലം: പ്രൊഫ. ജി.കെ. ശശിധരനെ അമൃത വിശ്വവിദ്യാപീഠം ഓബുഡ്സ്മാനായി നിയമിച്ചു. അമൃതവിശ്വ വിദ്യാപീഠത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ഏഴ് കാമ്പസുകളുടെയും ചുമതല അദ്ദേഹത്തിനുണ്ടാകും. പ്രമുഖ വിഭ്യാഭ്യാസ വിചക്ഷണരുടെ പട്ടികയിൽ നിന്ന് യു.ജി.സിയാണ് അദ്ദേഹത്തെ നിർദ്ദേശിച്ചത്.

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറായ അദ്ദേഹം നിരവധി ശാസ്ത്ര, സാഹിത്യ, ആത്മീയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഗുരുദേവദർശനത്തിലെ ശാസ്ത്രവശങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഗ്രന്ഥങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ വിഷയത്തിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകളിൽ പലതും ആഗോളതലത്തിൽ പഠനവിധേയമായിട്ടുണ്ട്. ഏറെക്കാലം കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ജി.കെ. ശശിധരൻ ദീർഘമായ ശിഷ്യസമ്പത്തിന്റെയും ഉടമയാണ്. കൊല്ലം ആശ്രാമം നളിനത്തിലാണ് താമസം.