കേരളകൗമുദിയുടെയും എസ്.എൻ വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ
കുമാരനാശാന്റെ 150-ാം ജന്മവാർഷിക ആഘോഷവും
പ്രതിഭകൾക്ക് ആദരവും
മേയ് 18ന് രാവിലെ 11ന്
കൊല്ലം എസ്.എൻ വനിതാ കോളേജ് സെമിനാർ ഹാൾ
.....................................
പ്രിയരേ
മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികം കേരളകൗമുദി കൊല്ലം യൂണിറ്റ്, കൊല്ലം എസ്.എൻ വനിതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റുമായി ചേർന്ന് അതിവിപുലമായി ആഘോഷിക്കുകയാണ്. ആശാൻ മഹാകവി മാത്രമായിരുന്നില്ല, മാറ്റത്തിന്റെ മഹാഗായകനായിരുന്നു. അക്ഷരങ്ങൾ കൊണ്ട് അദ്ദേഹം ഒരു വ്യവസ്ഥിതിയെ അട്ടിമറിക്കുകയായിരുന്നു.
ആശാൻ കവിതയിലൂടെയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ നടത്തിയ സാമൂഹ്യ ഇടപെടലുകളിലൂടെയും പുതിയ മനുഷ്യരെയും പുതിയ സമൂഹത്തെയും സൃഷ്ടിക്കുകയായിരുന്നു. ഇന്ന് കാണുന്ന കേരളത്തെ രൂപപ്പെടുത്തുന്നതിൽ ആശാന്റെ പങ്ക് നിർണായകമാണ്. കൊല്ലത്തിന്റെ ആകാശത്തിൽ ആശാന്റെ ശബ്ദം ഇപ്പോഴും മുഴങ്ങുന്നുണ്ട്. കൊല്ലത്ത് പലയിടങ്ങളിൽ അദ്ദേഹം ഏറെക്കാലം തങ്ങിയിട്ടുണ്ട്. ഏറെ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുമുണ്ട്. ഇതിനപ്പുറം കൊല്ലത്തെ ചില നിർണായക ചരിത്രസന്ദർഭങ്ങളുടെയും ഭാഗമാണ് കുമാരനാശാൻ. അദ്ദേഹത്തിന്റെ ഒടുവിലത്തെ യാത്രയും കൊല്ലത്ത് നിന്നായിരുന്നു. അങ്ങനെ കൊല്ലം നെഞ്ചോട് ചേർത്തുപിടിക്കുന്ന കവിയും നവോത്ഥനായ നായകനുമാണ് കുമാരനാശാൻ.
ആശാൻ കേരള നവോത്ഥാനത്തിനും മലയാള സാഹിത്യത്തിനും നൽകിയ സാഗരതുല്യമായ സംഭാവനകൾ വീണ്ടും ചർച്ച ചെയ്യാൻ കേരളകൗമുദി ഈ 150-ാം ജന്മവാർഷിക വേള പ്രയോജനപ്പെടുത്തുകയാണ്. ഇതിനായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് കേരളകൗമുദിയുടെ ആദരവും സമ്മാനിക്കുന്നു. ഈ ചടങ്ങിന് താങ്കളുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.
ആദരവോടെ
എസ്. രാധാകൃഷ്ണൻ
യൂണിറ്റ് ചീഫ് & റെഡിഡന്റ് എഡിറ്റർ, കേരളകൗമുദി കൊല്ലം
കുമാരനാശാന്റെ 150-ാം ജന്മവാർഷിക ആഘോഷവും
പ്രതിഭകൾക്ക് ആദരവും
മേയ് 18 രാവിലെ 11ന്
കൊല്ലം എസ്.എൻ വനിതാ കോളേജ് സെമിനാർ ഹാൾ
കാര്യപരിപാടി
ഈശ്വരപ്രാർത്ഥന: വിദ്യാർത്ഥിനികൾ
സ്വാഗതം: ബി. ഉണ്ണിക്കണ്ണൻ (ബ്യൂറോ ചീഫ്, കേരളകൗമുദി, കൊല്ലം)
അദ്ധ്യക്ഷൻ: എസ്. രാധാകൃഷ്ണൻ (യൂണിറ്റ് ചീഫ് & റെസിഡന്റ് എഡിറ്റർ, കേരളകൗമുദി കൊല്ലം)
ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും: ശ്രീ. വെള്ളാപ്പള്ളി നടേശൻ (എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി)
മുഖ്യപ്രഭാഷണം: ഡോ. ബിജു (ചലച്ചിത്ര സംവിധായകൻ)
മുഖ്യാതിഥി: ശ്രീ. പ്രേംകുമാർ (ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ)
ആശംസ: ഡോ. ആർ. സുനിൽകുമാർ (കോളേജ് പ്രിൻസിപ്പൽ)
ശ്രീ. ഡി. ദേവിപ്രിയ (എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ)
നന്ദി: സാം ചെമ്പകത്തിൽ (പ്രത്യേക ലേഖകൻ, കേരളകൗമുദി)