book

കൊല്ലം: റഷ്യൻ സാഹിത്യകാരൻ ദസ്തയേവ്‌സ്‌കിയുടെ 200-ാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി 21ന് നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ വിഖ്യാത രചനകളുടെ പ്രദർശനവും പ്രൊഫ. കെ.ജയരാജൻ രചിച്ച 'ദസ്തയേവ്‌സ്‌കി എന്ന ബൈബിളനുഭവം' എന്ന കൃതിയുടെ പ്രകാശനവും നടക്കും.
ഗ്രന്ഥശാലാ ജനരഞ്ജിനി ഹാളിൽ രാവിലെ 10.30 മുതലാണ് പ്രദർശനം. വൈകിട്ട് 4ന് ഗ്രന്ഥശാലാ പ്രസിഡന്റ് ബേബി ഭാസ്‌കറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കവി പ്രഭാവർമ്മ ഫാ.തോമസ് കുഴിനാപ്പുറത്തിന് കൃതി നൽകി പ്രകാശനം നടത്തും. ഡോ.എസ്.ശ്രീനിവാസൻ, ഡോ.പ്രസന്നരാജൻ, ജില്ലാ ലൈബ്രററി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ,​ വാറൂൾ ജാഫർ, ഡോ.എസ്.നസീബ്, കെ.ശിവകുമാർ, എസ്.ആർ അജിത്, പ്രൊഫ.കെ.ജയരാജൻ, എസ്.നാസർ എന്നിവർ സംസാരിക്കും.