ksrtc

കൊല്ലം: കെ.​എ​സ്.ആർ.​ടി.സി ജി​ല്ല​യിൽ നി​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വേ​ളാ​ങ്ക​ണ്ണി തീർ​ത്ഥാ​ട​ന​ത്തി​നും യാ​ത്ര ഒ​രു​ക്കു​ന്നു. പൊ​ന്മു​ടി​ -​ നെ​യ്യാർ ഡാം ഉ​ല്ലാ​സ യാ​ത്ര 20, 21, 22 നു​ള്ള ബു​ക്കിം​ഗ് തു​ട​ങ്ങി. ഒ​രാൾ​ക്ക് 770 രൂ​പ​യാ​ണ് ചെ​ല​വ്. രാ​വി​ലെ 6ന് ആ​രം​ഭി​ക്കു​ന്ന യാ​ത് രാ​ത്രി 9.30ന് കൊ​ല്ലം ഡിപ്പോ​യിൽ തിരികെ​ത്തും. കു​ട്ട​വ​ഞ്ചി യാ​ത്ര​യും ബോ​ട്ടിം​ഗ് സൗ​ക​ര്യ​വു​മു​ണ്ട്. ഫോൺ: 8921950903, 9496675635.
മേയ് 20ന് വേ​ളാ​ങ്ക​ണ്ണി തീർ​ത്ഥാ​ട​ന യാ​ത്ര തു​ട​ങ്ങും. രാ​വി​ലെ 5.15 ന് പു​റ​പ്പെ​ടും. ഒ​രു സീ​റ്റി​നു 2500 രൂ​പയാണ്. ഫോൺ - 8921552722, 9995044775, 8921950903, 9496675635.