
ഇരവിപുരം: സൗഹൃദ റസിഡൻസ് അസോ.19-ാമത് വാർഷികത്തോടനുബന്ധിച്ചുള്ള നോട്ട്ബുക്ക് വിതരണം 40, 41 വാർ ഡുകളിലെ കൗൺസിലർമാരായ സവിതാ ദേവിയും അഭിമന്യുവും സംഘടനയുടെ കൺവീനറായ ഗിരീഷ് ചന്ദ്രൻ നായരും ചേർന്ന് നിർവഹിച്ചു. നഗർ പ്രസിഡന്റ് ഭുവനചന്ദ്രൻ, ജനറൽ സെക്രട്ടറി ബി. ശിവദാസൻ, വൈസ് പ്രസിഡന്റ് ശ്രീകുമാരി, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി തങ്കമ്മ, സെക്രട്ടറി തുളസി ദാസൻ, സെക്രട്ടറി ഗംഗ ബാലചന്ദ്രൻ, ട്രഷർ സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.