
കൊല്ലം: സംസ്ഥാന യോഗ ഒളിമ്പ്യാഡിനുള്ള ജില്ലാ യോഗാ ടീമിന്റെ സെലക്ഷൻ ഇന്ന് രാവിലെ 10ന് കൊല്ലം ഗേൾസ് ഹൈസ്കൂളിൽ നടക്കും. വിദ്യാർത്ഥികൾക്കായി അപ്പർ പ്രൈമറി (ആറ്, ഏഴ്, എട്ട് ക്ലാസുകൾ), സെക്കൻഡറി (ഒമ്പത്,10 ക്ലാസുകൾ) എന്നിങ്ങനെ രണ്ട് തലങ്ങളിലായി മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. യോഗമാറ്റ് മത്സരാർത്ഥികൾ കൊണ്ടുവരണം. രജിസ്ട്രേഷൻ രാവിലെ 9.30ന് ആരംഭിക്കും. വയസ്, ക്ലാസ് എന്നിവ തെളിയിക്കുന്ന സ്കൂൾ തിരിച്ചറിയൽ കാർഡോ സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രമോ ഹാജരാക്കണം. ഫോൺ: 0474 2792957.