ഓടനാവട്ടം: ഓടനാവട്ടം ജംഗ്ഷനിൽ റോഡിന് കുറുകേ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി ജലമിഷൻ മാസങ്ങൾക്ക് മുൻപേ നിർമ്മിച്ച ചാൽ അപകടക്കെണിയാകുന്നു വളരെയധികം വാഹനങ്ങളാണ് രാപകൽ ഇതുവഴി കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. സ്ത്രീകളും കുട്ടികളുമൊക്കെ പലപ്പോഴും നല്ല പരിക്കുകളോടെയാണ് ഇവിടുന്ന് മടങ്ങുന്നത്. ഈവിധം റോഡ് കുഴിച്ചാൽ പൂർവസ്ഥിതിയിലാക്കി കൊടുക്കണമെന്ന ചട്ടമൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല.
കണ്ണടച്ച് അധികൃതർ
നിരവധി അപകടങ്ങൾ കൺമുന്നിൽ നടന്നിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ് അധികൃതർ. പലവട്ടം പരാതി പറഞ്ഞിട്ടും ഒരു പരിഹാരവുമില്ല. ഇനി പരിഹാരമാകും വരെ സമരങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശ വാസികൾ.