തൊടിയൂർ: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ് ) കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'പുത്തൻകെട്ടിട നിർമ്മാണവും നിയമങ്ങളും ' എന്ന വിഷയത്തിൽ സെമിനാർ നടത്തി. 27, 28 തീയതികളിൽ കൊല്ലത്ത് നടക്കുന്ന ലെൻസ് ഫെഡ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു സെമിനാർ. സി.ആർ.മഹേഷ് എം.എൽ.
എ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബിൽഡിംഗ് റൂൾസ് കമ്മിറ്റി (ലെൻസ് ഫെഡ് ) ചെയർമാൻ എൻജിനിയർ എൻ.കെ.സലീം വിഷയം അവതരിപ്പിച്ചു. ജില്ലാ ഡെപ്യൂട്ടി ടൗൺ പ്ലാനർ സിറാജുദ്ദീൻ വിശദീകരണം നടത്തി.നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കുമാർ, തേവലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി എന്നിവർ സംസാരിച്ചു. ലെൻസ് ഫെഡ് ജില്ലാ ജനറൽ സെക്രട്ടറി ജി.ജയരാജ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എസ്.ബി.ബിനു നന്ദിയും പറഞ്ഞു.