കൊട്ടിയം: എസ്.എൻ.ഡി.പി.യോഗം 5240-ാം നമ്പർ പത്രാധിപർ കെ.സുകുമാരൻ സ്മാരക വടക്കേവിള ശാഖായോഗം
വനിതാസംഘം ഭാരവാഹികളായി സി.തങ്കമണി (പ്രസിഡന്റ്), ഡി.ലൈജു.(വൈസ്.പ്രസിഡന്റ്), എസ്. ജീജാഭായി (അമ്പിളി, സെക്രട്ടറി), എസ്.വിജി (ട്രഷറർ), ജെ.ശ്രീദേവി (യൂണിയൻ കമ്മിറ്റിയംഗം), എസ്. സൂര്യലത (യൂണിയൻ
കമ്മിറ്റിയംഗം), കെ.ശാന്തകുമാരി, തങ്കമണി സുശീലൻ, സന്ധ്യസുരഭാനു, സിന്ധു രവീന്ദ്രൻ, രാഗിണി ശശി, പി.സരസ്വതി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാസംഘം പ്രസിഡന്റ് സി.തങ്കമണി അദ്ധ്യക്ഷത വഹിച്ചു.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ വനിതാസംഘം ഭരണസമിതി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം
ജെ.വിമലകുമാരി പങ്കെടുത്തു. ശാഖായോഗം പ്രസിഡന്റ് പി.ബൈജു, സെക്രട്ടറി എ. ഷാണ്മധരൻ, കമ്മിറ്റിഅംഗം അഡ്വ.ജെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.