തഴവ : കുലശേഖരപുരം കടത്തൂർ ചക്കിന്റെതെക്കേ ജംഗ്ഷനിലെ കുഴി യാത്രക്കാർക്ക് തീരാദുരിതമാകുന്നു. ദേശീയ പാതയ്ക്ക് സമാന്തരമായുള്ള മണ്ണടിശ്ശേരി ജംഗ്ഷൻ - നെഞ്ച് രോഗ ആശുപത്രി റോഡിലാണ് വൻകുഴി രൂപപ്പെട്ടിരിക്കുന്നത്. മഴക്കാറ് കണ്ടാൽപ്പോലും വൻ വെള്ളക്കെട്ടായി മാറുന്ന ഇതുവഴി വലിയ വാഹനക്കൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് പാറ്റോലി തോട് വരെ ഓട നിർമ്മിച്ച് ഈ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താവുന്നതാണ്. എന്നാൽ,
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ റോഡിൽ അറ്റകുറ്റപ്പണികൾ നടന്നിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു.