gg
എസ്‌.എൻ.ഡി.പി യോഗം സ്ഥാപക ദിനാചരണം കടയ്ക്കൽ ടൗൺ ശാഖയുടെ നേതൃത്വത്തിൽ യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ : എസ്‌.എൻ.ഡി.പി യോഗം സ്ഥാപക ദിനാചരണം കടയ്ക്കൽ ടൗൺ ശാഖയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജന്മദിന സമ്മേളനം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി രാജൻ കടയ്ക്കൽ, കമ്മിറ്റി അംഗങ്ങളായ രമേശ്‌, അനീഷ്, ദിലീപ്, സജി, സരസ്വതി, ശ്രീകല വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.